Tuesday, 20 March 2018
Friday, 16 March 2018
പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ജലശ്രീ കോര്‍ണര്‍ ശ്രദ്ധേയമാകുന്നു..
പൂഞ്ഞാര്‍ : ജലസംരക്ഷണ സന്ദേശവുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജലശ്രീ കോര്‍ണര്‍ തുറന്നു. സ്കൂളിലെ അന്റോണിയന്‍ ജലശ്രീ ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കുകൂടി സന്ദര്‍ശിക്കുവാന്‍ സാധിക്കുന്നവിധം സ്കൂളിനോടു ചേര്‍ന്നുള്ള ഓപ്പണ്‍ എയര്‍ സ്റ്റേജിലാണ് അന്റോണിയന്‍ ജലശ്രീ കോര്‍ണര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ജലാശയങ്ങളും പ്രകൃതിയും സംരക്ഷിക്കപ്പെട്ടാലുള്ള ഭൂമിയുടെ സൗന്ദര്യം പ്രകടമാക്കുന്ന ചിത്രമാണ് കോര്‍ണറിന്റെ മുകള്‍ഭാഗത്തുള്ളത്. ജലമില്ലാതായാലുള്ള ഭൂമിയുടെ അവസ്ഥ മധ്യഭാഗത്തായി ചിത്രീകരിച്ചിരിക്കുന്നു. കല്ലുകൊണ്ട് നിര്‍മ്മിച്ചതെന്ന പ്രതീതി ജനിപ്പിക്കുന്ന കവാടത്തിനുള്ളില്‍ ജലസംരക്ഷണ സന്ദേശം പകരുന്ന നിരവധി ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. ചിത്രകാരനും സ്കൂളിലെ സ്റ്റാഫുമായ ജയ് മോന്‍ ജോസഫാണ് ജലശ്രീ കോര്‍ണറിന്റെ പ്രധാന ശില്‍പ്പി.
സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ. അന്റോണിയന്‍ ജലശ്രീ കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ വില്‍സണ്‍ ഫിലിപ്പ്, അധ്യാപകരായ ഫാ. മാത്യു ഓണയാറ്റുകുഴി സി.എം.ഐ., ടോണി തോമസ് പുതിയാപറമ്പില്‍, റോസിലിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥി പ്രതിനിധി റോസ്മി രാജന്‍ ജലസംരക്ഷണ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.
സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ. അന്റോണിയന്‍ ജലശ്രീ കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ വില്‍സണ്‍ ഫിലിപ്പ്, അധ്യാപകരായ ഫാ. മാത്യു ഓണയാറ്റുകുഴി സി.എം.ഐ., ടോണി തോമസ് പുതിയാപറമ്പില്‍, റോസിലിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥി പ്രതിനിധി റോസ്മി രാജന്‍ ജലസംരക്ഷണ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.
Saturday, 10 March 2018
' ഉറവകള്‍ക്കായി ' - അനുമോദന സമ്മേളനം
രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായിനടത്തിയ സാഹിത്യരചന-ചിത്രരചനാ മത്സരങ്ങളില്‍ വിജയികളായവരെ അനുമോദിക്കുവാനായി സ്കൂളിലെ ചാവറ ഹാളില്‍നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ വില്‍സണ്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജലനിധി തൊടുപുഴ റീജിനല്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് പ്രതിനിധി ജിജോ ജോസഫ് (ഐ.ഇ.സി. സ്പെഷ്യലിസ്റ്റ്) മുഖ്യപ്രഭാഷണം നടത്തി. കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് തയ്യാറാക്കിയ കൈയെഴുത്തു മാസികകള്‍ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. വിവിധ മത്സരങ്ങളില്‍ വിജയികളായ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജലശ്രീ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ് പുതിയാപറമ്പില്‍, ജോബിന്‍ കുരുവിള, ലൂസിയാമ്മ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. മാത്യു ഓണയാറ്റുകുഴി സി.എം.ഐ., റോസിലിന്‍ ജോസഫ്, ബിന്ദു ജോണ്‍, അന്‍സു ജോസഫ് കെ., അനു സി. റ്റോം, മേരിക്കുട്ടി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിനായി Read more-ല്‍ ക്ലിക്ക് ചെയ്യുക..Tuesday, 6 March 2018
കൈയെഴുത്തു മാസികകള്‍
മനോഹരമായ മൂന്ന് കൈയെഴുത്തു മാസികകളാണ് അന്റോണിയന്‍ ജലശ്രീ ക്ലബ്ബ് തയ്യാറാക്കിയത്. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ സാഹിത്യരചന-ചിത്രരചനാ മത്സരങ്ങളില്‍ ആദ്യസ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കൃതികളും, കൂടാതെ ജലശ്രീ ക്ലബ്ബിലെ കുട്ടികളുടെ രചനകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് , ജലനിധി തൊടുപുഴ റീജിനല്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ ഐ.ഇ.സി. സ്പെഷ്യലിസ്റ്റ് ജിജോ ജോസഫ് , ഹെഡ്മാസ്റ്റര്‍ വില്‍സണ്‍ ഫിലിപ്പ് എന്നിവര്‍ കൈയെഴുത്തു മാസികകളുടെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.
Sunday, 4 March 2018
Subscribe to:
Comments (Atom)
Documentary film - Uravakalkkay..
J alasree club made a documentary film on different water conservation measures. This documentary includes the visua...
-
രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായിനടത്തിയ സാഹിത്യരചന-ചിത്രരചനാ മത്സരങ്ങളില്‍ വിജയികളായവരെ അനുമോദിക്കുവാനായി സ്കൂളിലെ ചാവറ ഹാളി...












