രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായിനടത്തിയ സാഹിത്യരചന-ചിത്രരചനാ മത്സരങ്ങളില്‍ വിജയികളായവരെ അനുമോദിക്കുവാനായി സ്കൂളിലെ ചാവറ ഹാളില്‍നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ വില്‍സണ്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജലനിധി തൊടുപുഴ റീജിനല്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് പ്രതിനിധി ജിജോ ജോസഫ് (ഐ.ഇ.സി. സ്പെഷ്യലിസ്റ്റ്) മുഖ്യപ്രഭാഷണം നടത്തി. കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് തയ്യാറാക്കിയ കൈയെഴുത്തു മാസികകള്‍ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. വിവിധ മത്സരങ്ങളില്‍ വിജയികളായ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജലശ്രീ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ് പുതിയാപറമ്പില്‍, ജോബിന്‍ കുരുവിള, ലൂസിയാമ്മ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. മാത്യു ഓണയാറ്റുകുഴി സി.എം.ഐ., റോസിലിന്‍ ജോസഫ്, ബിന്ദു ജോണ്‍, അന്‍സു ജോസഫ് കെ., അനു സി. റ്റോം, മേരിക്കുട്ടി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിനായി Read more-ല്‍ ക്ലിക്ക് ചെയ്യുക..
Subscribe to:
Post Comments (Atom)
Documentary film - Uravakalkkay..
J alasree club made a documentary film on different water conservation measures. This documentary includes the visua...
-
രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായിനടത്തിയ സാഹിത്യരചന-ചിത്രരചനാ മത്സരങ്ങളില്‍ വിജയികളായവരെ അനുമോദിക്കുവാനായി സ്കൂളിലെ ചാവറ ഹാളി...














No comments:
Post a Comment