പൂഞ്ഞാര്‍ : കുട്ടികളിലൂടെ ജലസംരക്ഷണ സന്ദേശം സമൂഹത്തിലേക്ക് പകരുന്നതിനായി ജലനിധി പദ്ധതിയുടെ ഭാഗമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അന്റോണിയന്‍ ജലശ്രീ ക്ലബ്ബ് ആരംഭിച്ചു. ജലസ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കണമെന്ന സന്ദേശത്തിന്റെ പ്രതീകമായി ശുദ്ധജലം കൈക്കുമ്പിളില്‍നിന്ന് അരുവിയിലേക്ക് ഒഴുക്കിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷൈനി സന്തോഷ് ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്കൂളിലെ പൂര്‍വ്വാധ്യാപകനും പൂഞ്ഞാര്‍ നവധാരയുടെ മുന്‍ ഡയറക്ടറുമായിരുന്ന ഫാ. ഈപ്പന്‍ ഏര്‍ത്തയില്‍ സി.എം.ഐ. മുഖ്യപ്രഭാഷണം നടത്തി. അന്റോണിയന്‍ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ടോണി തോമസ് പുതിയാപറമ്പില്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ശ്രീ. വില്‍സണ്‍ ഫിലിപ്പ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ നദീവന്ദനവും നടത്തി.
വാര്‍ഡ് മെമ്പര്‍മാരായ ശ്രീ. അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, ശ്രീമതി. നിര്‍മ്മല മോഹനന്‍, മീനച്ചില്‍ നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ശ്രീ. എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ഡെന്നി പുല്ലാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. അധ്യാപകരായ ഫാ. മാത്യു ഓണയാറ്റുകുഴി സി.എം.ഐ., ശ്രീമതി. റോസലിന്‍ ജോസഫ്, ശ്രീ. ജെസ്റ്റിന്‍ ജോര്‍ജ്ജ്, ശ്രീ. ജോബിന്‍ കുരുവിള, ശ്രീമതി. ബിന്ദു ജോണ്‍, മിസ്. അന്‍സു ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ പിന്തുണയുമുണ്ട്.

No comments:
Post a Comment