Friday, 16 March 2018

പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ജലശ്രീ കോര്‍ണര്‍ ശ്രദ്ധേയമാകുന്നു..

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജലശ്രീ കോര്‍ണറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലുന്നു. ടോണി തോമസ് പുതിയാപറമ്പില്‍, വില്‍സണ്‍ ഫിലിപ്പ്, റോസിലിന്‍ ജോസഫ് ,ഫാ. മാത്യു ഓണയാറ്റുകുഴി സി.എം.ഐ., ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ. എന്നിവര്‍ സമീപം.
പൂഞ്ഞാര്‍ : ജലസംരക്ഷണ സന്ദേശവുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജലശ്രീ കോര്‍ണര്‍ തുറന്നു. സ്കൂളിലെ അന്റോണിയന്‍ ജലശ്രീ ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കുകൂടി സന്ദര്‍ശിക്കുവാന്‍ സാധിക്കുന്നവിധം സ്കൂളിനോടു ചേര്‍ന്നുള്ള ഓപ്പണ്‍ എയര്‍ സ്റ്റേജിലാണ് അന്റോണിയന്‍ ജലശ്രീ കോര്‍ണര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 
     ജലാശയങ്ങളും പ്രകൃതിയും സംരക്ഷിക്കപ്പെട്ടാലുള്ള ഭൂമിയുടെ സൗന്ദര്യം പ്രകടമാക്കുന്ന ചിത്രമാണ് കോര്‍ണറിന്റെ മുകള്‍ഭാഗത്തുള്ളത്. ജലമില്ലാതായാലുള്ള ഭൂമിയുടെ അവസ്ഥ മധ്യഭാഗത്തായി ചിത്രീകരിച്ചിരിക്കുന്നു. കല്ലുകൊണ്ട് നിര്‍മ്മിച്ചതെന്ന പ്രതീതി ജനിപ്പിക്കുന്ന കവാടത്തിനുള്ളില്‍ ജലസംരക്ഷണ സന്ദേശം പകരുന്ന നിരവധി ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. ചിത്രകാരനും സ്കൂളിലെ സ്റ്റാഫുമായ ജയ് മോന്‍ ജോസഫാണ് ജലശ്രീ കോര്‍ണറിന്റെ പ്രധാന ശില്‍പ്പി.
      സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ. അന്റോണിയന്‍ ജലശ്രീ കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ വില്‍സണ്‍ ഫിലിപ്പ്, അധ്യാപകരായ ഫാ. മാത്യു ഓണയാറ്റുകുഴി സി.എം.ഐ., ടോണി തോമസ് പുതിയാപറമ്പില്‍, റോസിലിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥി പ്രതിനിധി റോസ്മി രാജന്‍ ജലസംരക്ഷണ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment

Documentary film - Uravakalkkay..

                 J alasree club made a documentary film on different water conservation measures. This documentary includes the visua...