പൂഞ്ഞാര്‍ : സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ജലശ്രീ ക്ലബ്ബിന്റെ നേതൃത്വത്തില്‍ മീനച്ചില്‍ നദീതീരത്തേക്ക് ജലസംരക്ഷണ റാലി നടത്തി. ജലസംരക്ഷണ സന്ദേശം പകരുന്ന മുദ്രാവാക്യങ്ങളും പ്ലാക്കാര്‍ഡുകളുമായി എത്തിയ കുട്ടികളെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷൈനി സന്തോഷ്, വാര്‍ഡ് മെമ്പര്‍ ശ്രീമതി. നിര്‍മ്മല മോഹനന്‍ എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച പ്രോജക്ടിന് ' ഉറവകള്‍ക്കായ് ' എന്ന പേരും നല്‍കപ്പെട്ടു. ഹെഡ്മാസ്റ്റര്‍ ശ്രീ. വില്‍സണ്‍ ഫിലിപ്പ്, ഫാ. മാത്യു ഓണയാറ്റുകുഴി സി.എം.ഐ. തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)
Documentary film - Uravakalkkay..
J alasree club made a documentary film on different water conservation measures. This documentary includes the visua...
-
രക്ഷിതാക്കള്‍ക്കും കുട്ടികള്ക്കുമായിനടത്തിയ സാഹിത്യരചന-ചിത്രരചനാ മത്സരങ്ങളില്‍ വിജയികളായവരെ അനുമോദിക്കുവാനായി സ്കൂളിലെ ചാവറ ഹാളി...



No comments:
Post a Comment