Tuesday, 12 December 2017

ഉറവകള്‍ക്കായ് നദീതടത്തില്‍ ഒരു കുട്ടിക്കൂട്ടം..


      പൂഞ്ഞാര്‍ : സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ജലശ്രീ ക്ലബ്ബിന്റെ ' ഉറവകള്‍ക്കായ് ' എന്ന പ്രോജക്ടിന്റെ ഭാഗമായി മീനച്ചിലാറിന്റെ തീരത്തുവച്ച് ജലാശയ സംരക്ഷണ ചര്‍ച്ച നടത്തി. മീനച്ചില്‍ നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ശ്രീ. എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം നേതൃത്വം നല്‍കി. നദികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മാലിന്യപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള 'ദുരിതങ്ങള്‍' കുട്ടികള്‍ കണ്ടുമനസ്സിലാക്കി. പ്രോജക്ടിന്റെ ആദ്യഘട്ടമായി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന, ജലസംരക്ഷണത്തിനായുള്ള ഏഴിന കര്‍മ്മപരിപാടികളും യോഗത്തില്‍ ചര്‍ച്ചചെയ്തു. 
       അന്റോണിയന്‍ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ടോണി തോമസ് പുതിയാപറമ്പില്‍, ശ്രീമതി. റോസലിന്‍ ജോസഫ്, ശ്രീ. ജെസ്റ്റിന്‍ ജോര്‍ജ്ജ്, ശ്രീ. ജോബിന്‍ കുരുവിള, ശ്രീമതി. ബിന്ദു ജോണ്‍, മിസ്. അന്‍സു ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Saturday, 9 December 2017

ജലസംരക്ഷണ റാലിയുമായി അന്റോണിയന്‍ ജലശ്രീ ക്ലബ്ബ്..

പൂഞ്ഞാര്‍ : സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ജലശ്രീ ക്ലബ്ബിന്റെ നേതൃത്വത്തില്‍ മീനച്ചില്‍ നദീതീരത്തേക്ക് ജലസംരക്ഷണ റാലി നടത്തി. ജലസംരക്ഷണ സന്ദേശം പകരുന്ന മുദ്രാവാക്യങ്ങളും പ്ലാക്കാര്‍ഡുകളുമായി എത്തിയ കുട്ടികളെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷൈനി സന്തോഷ്, വാര്‍ഡ് മെമ്പര്‍ ശ്രീമതി. നിര്‍മ്മല മോഹനന്‍ എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച പ്രോജക്ടിന് ' ഉറവകള്‍ക്കായ് ' എന്ന പേരും നല്‍കപ്പെട്ടു. ഹെഡ്മാസ്റ്റര്‍ ശ്രീ. വില്‍സണ്‍ ഫിലിപ്പ്, ഫാ. മാത്യു ഓണയാറ്റുകുഴി സി.എം.ഐ. തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Monday, 4 December 2017

അന്റോണിയന്‍ ജലശ്രീ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു..


      പൂഞ്ഞാര്‍ : കുട്ടികളിലൂടെ ജലസംരക്ഷണ സന്ദേശം സമൂഹത്തിലേക്ക് പകരുന്നതിനായി ജലനിധി പദ്ധതിയുടെ ഭാഗമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അന്റോണിയന്‍ ജലശ്രീ ക്ലബ്ബ് ആരംഭിച്ചു. ജലസ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കണമെന്ന സന്ദേശത്തിന്റെ പ്രതീകമായി ശുദ്ധജലം കൈക്കുമ്പിളില്‍നിന്ന് അരുവിയിലേക്ക് ഒഴുക്കിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷൈനി സന്തോഷ് ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്കൂളിലെ പൂര്‍വ്വാധ്യാപകനും പൂഞ്ഞാര്‍ നവധാരയുടെ മുന്‍ ഡയറക്ടറുമായിരുന്ന ഫാ. ഈപ്പന്‍ ഏര്‍ത്തയില്‍ സി.എം.ഐ. മുഖ്യപ്രഭാഷണം നടത്തി. അന്റോണിയന്‍ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ടോണി തോമസ് പുതിയാപറമ്പില്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ശ്രീ. വില്‍സണ്‍ ഫിലിപ്പ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ നദീവന്ദനവും നടത്തി.
      വാര്‍ഡ് മെമ്പര്‍മാരായ ശ്രീ. അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, ശ്രീമതി. നിര്‍മ്മല മോഹനന്‍, മീനച്ചില്‍ നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ശ്രീ. എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ഡെന്നി പുല്ലാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. അധ്യാപകരായ ഫാ. മാത്യു ഓണയാറ്റുകുഴി സി.എം.ഐ., ശ്രീമതി. റോസലിന്‍ ജോസഫ്, ശ്രീ. ജെസ്റ്റിന്‍ ജോര്‍ജ്ജ്, ശ്രീ. ജോബിന്‍ കുരുവിള, ശ്രീമതി. ബിന്ദു ജോണ്‍, മിസ്. അന്‍സു ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ പിന്തുണയുമുണ്ട്.

Documentary film - Uravakalkkay..

                 J alasree club made a documentary film on different water conservation measures. This documentary includes the visua...