Sunday, 18 February 2018

ഉറവകള്‍ക്കായ് വിരിഞ്ഞ കലാഭാവനകള്‍..


പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ അന്റോണിയൻ ജലശ്രീ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സാഹിത്യരചന - ചിത്രരചനാ മത്സരങ്ങളിൽ, പെയിന്റിംഗ് - പെൻസിൽ ഡ്രോയിംഗ് ഇനങ്ങളിൽ ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കിയ ചിത്രങ്ങൾ ചുവടെ.








Friday, 16 February 2018

' ഉറവകള്‍ക്കായി ' - രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി സാഹിത്യരചന-ചിത്രരചനാ മത്സരങ്ങള്‍

     ജലസംരക്ഷണ സന്ദേശ പ്രചരണാര്‍ഥം പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ജലശ്രീ ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി സാഹിത്യരചന-ചിത്രരചനാ മത്സരങ്ങള്‍ നടത്തി. ഹെഡ്മാസ്റ്റര്‍ വില്‍സണ്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍  പി.റ്റി.എ. പ്രസിഡന്റ് ഡെന്നി പുല്ലാട്ട് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് UP, HS, രക്ഷിതാക്കള്‍ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ച് മത്സരങ്ങള്‍ നടന്നു. കഥ, കവിത, ഉപന്യാസം, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ് എന്നീ ഇനങ്ങളിലായി 170 മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നു.

Monday, 5 February 2018

ശതാബ്ദി വിളംബര റാലിയില്‍ ജലസംരക്ഷണ സന്ദേശവുമായി..


     പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂഞ്ഞാര്‍ ടൗണിലേക്ക് നടന്ന വിളംബര റാലിയില്‍, ജലശ്രീ ക്ലബ്ബിന്റെ നേതൃത്വത്തില്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി പ്രത്യേക മത്സരം നടത്തി. ജലസംരക്ഷണ സന്ദേശം ശ്രദ്ധേയമായ രീതിയില്‍ റാലിയില്‍ അവതരിപ്പിക്കുന്നതിനു നല്‍കിയ ഈ സമ്മാനങ്ങള്‍, 8A, 7A, 7B എന്നീ ക്ലാസുകള്‍ കരസ്ഥമാക്കി. ചിത്രങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

Documentary film - Uravakalkkay..

                 J alasree club made a documentary film on different water conservation measures. This documentary includes the visua...