Thursday, 25 January 2018

അന്റോണിയന്‍ ജലശ്രീ ക്ലബ്ബ് ബ്ലോഗ് - യൂട്യൂബ് ചാനലുകളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചു..


പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ജലശ്രീ ക്ലബ്ബ് ബ്ലോഗിന്റെയും യൂട്യൂബ് ചാനലിന്റെയും ഉദ്ഘാടനം ജലവിഭവ  വകുപ്പു മന്ത്രി അഡ്വ. മാത്യു റ്റി. തോമസ്  നിര്‍വ്വഹിക്കുന്നു. ഹെഡ്മാസ്റ്റര്‍ വില്‍സണ്‍ ഫിലിപ്പ്, പി.റ്റി.എ. പ്രസിഡന്റ് ഡെന്നി പുല്ലാട്ട്, പി.സി.ജോര്‍ജ്ജ് എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേജി ആര്‍., ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എസ്. അബ്ദുള്‍ റസാഖ് , അന്റോണിയന്‍ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ് പുതിയാപറമ്പില്‍, പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, ഫാ. മാത്യു ഓണയാറ്റുകുഴി തുടങ്ങിയവര്‍ സമീപം.


Wednesday, 3 January 2018

അന്റോണിയന്‍ ജലശ്രീ ക്ലബ്ബ് നോട്ടീസ് ബോര്‍ഡ്

അന്റോണിയന്‍ ജലശ്രീ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സ്കൂളിലെ എല്ലാ കുട്ടികളിലേയ്ക്കും എത്തിക്കുന്നതിനും ജലസംരക്ഷണ സന്ദേശം പകരുന്നതിനുമായി പുതിയ നോട്ടീസ് ബോര്‍ഡ് സജ്ജമാക്കി. ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും ജലസംരക്ഷണ സന്ദേശത്തിനായുള്ള കുട്ടികളുടെ രചനകളും ഇതില്‍ പ്രദര്‍ശിപ്പിക്കും. ജലശ്രീ ക്ലബ്ബ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള ദിനാചരണങ്ങള്‍ക്കായും ഈ നോട്ടീസ് ബോര്‍ഡ് പ്രയോജനപ്പെടുത്തുന്നു. സ്കൂള്‍ ഓഫീസിനു സമീപം പ്രധാന നോട്ടീസ് ബോര്‍ഡിനടുത്തുതന്നെയാണ് ജലശ്രീ ക്ലബ്ബ് നോട്ടീസ് ബോര്‍ഡും സ്ഥാപിച്ചിരിക്കുന്നത്.

Documentary film - Uravakalkkay..

                 J alasree club made a documentary film on different water conservation measures. This documentary includes the visua...